തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ അനുമതിക്കായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിമാനക്കമ്പനി അധികാരികളുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനുള്ളിൽ കേരളത്തിൽ നിന്ന് 30 ആഭ്യന്തര വിമാന സർവീസുകൾ പുതുതായി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഗണ്യമായി കുറഞ്ഞത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനസര്‍വ്വീസുകള്‍ കുറഞ്ഞത് നിക്ഷേപകരേയും ടൂറിസത്തേയും ബാധിക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തില്‍ 1579 സർവീസുകൾ കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നിന്നുള്ള വിമാനയാത്രക്കൂലി മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ആഭ്യന്തര-വിദേശ വിമാന സർവീസുകൾ വർദ്ധിപ്പിക്കാൻ വിമാന കമ്പനികളാട് യോഗത്തില്‍ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon