എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷ വിജിലൻസ് ഇന്ന് കോടതിയിൽ സമർപിക്കും. സൂരജിനെ കൂടാതെ പാലം പണിത നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്‍സിന്‍റെ എം.ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എം.ഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്‍റ് ജനറൽ മാനേജർ എം.ടി തങ്കച്ചൻ എന്നിവരാണ് റിമാൻഡിലുള്ളത്.
മുവാറ്റുപുഴ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ സെപ്തംബര്‍ രണ്ടാം തിയ്യതി വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. നാല് ദിവസത്തെ കസ്റ്റഡി വേണമെന്നും കൂടുതൽ ചോദ്യം ചെയ്യാനുണ്ടനും വിജിലൻസ്, കോടതിയെ ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകാനാണ് കോടതി നിർദേശിച്ചത്.
പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ടി.ഒ സൂരജ് കോണ്ട്രേക്ടര്‍ക്ക് പണം അനുവദിക്കാന്‍ വഴിവിട്ട് സഹായിച്ച് എന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. എട്ടേകാല്‍ കോടി രൂപ അനധികൃതമായി അനുവധിക്കാന് ഉദ്യോഗസ്ഥര്‍ സഹായിച്ചു എന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.
നാല് പ്രതികളും ഇന്നലെ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്ന
This post have 0 komentar
EmoticonEmoticon