മംഗലാപുരം: കൊങ്കൺ പാതയിൽ മംഗളൂരു കുലശേഖരയ്ക്കടുത്ത് മണ്ണിടിഞ്ഞതിനെ തുടർന്ന് ഏര്‍പ്പെടുത്തിയ ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും തുടരും. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുള്ള വഴിതിരിച്ചുവിട്ടു.
തിരുവനന്തപുരം - മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, എന്നീ ട്രെയിനുകളാണ് പാലക്കാട് വഴി തിരിച്ച് വിട്ടത്. എറണാകുളം- അജ്മീര്‍, മുംബൈ ലോക്മാന്യതിലക് കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് എന്നീ തീവണ്ടികളും പാലക്കാട് വഴിയാണ് സര്‍വീസ് നടത്തുക.
കൊങ്കണ്‍ പാതയില്‍ മംഗളൂരുവിനുസമീപം ജോക്കട്ടെക്കും പടീലിനും ഇടയിലെ കുലശേഖരയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇത് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. പാത ഗതാഗതയോഗ്യമാക്കാനായുള്ള നടപടികള്‍ തുടരുകയാണെന്നും ഉടനെ ഗതാഗതയോഗ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ദക്ഷിണ റയില്‍വേ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon