ഇസ്‍ലാമാബാദ്: കശ്മീരിലെ പ്രതിഷേധ റാലിയുടെ ചിത്രം സഹിതം ട്വീറ്റിട്ട പാക്കിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് ആല്‍ഫിക്ക് ട്വിറ്റര്‍ അധികൃതരുടെ നോട്ടീസ്. കശ്മീരിലെ വിഷയത്തിലെ പ്രതികരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു നോട്ടീസയച്ചത്. ട്വിറ്റര്‍ നോട്ടിസിന്റെ സ്ക്രീന്‍ ഷോട്ട് രൂക്ഷമായ വിമര്‍ശനത്തോടെ പാക്ക് മനുഷ്യാവകാശ കാര്യ മന്ത്രി ഷിറീന്‍ മസാറി പോസ്റ്റ് ചെയ്തു.
ഇന്ത്യയുടെ നിയമങ്ങള്‍ ലംഘിച്ച് കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിനു വാര്‍ത്താവിതരണ മന്ത്രി മുറാദ് സയീദിനും ട്വിറ്റര്‍ നോട്ടിസ് നല്‍കിയിരുന്നു. ട്വിറ്ററും ഫെയ്സ്ബുക്കും കശ്മീര്‍ പ്രതികരണങ്ങള്‍ തടയുന്നതിനെതിരെ പാക്ക് അധികൃതര്‍ പരാതിപ്പെട്ടിട്ടുണ്ട്.
കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിന് ഇതുവരെ ഇരുനൂറോളം പാക് അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon