തിരുവനന്തപുരം: ഈ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്‌എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ രണ്ടവര്‍ഷം കൊണ്ട് സ്ഥാപിക്കപ്പെട്ടു. തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായി എല്‍ഇഡിയിലേക്ക് മാറും.
തുടര്‍ച്ചയായ് ഉണ്ടാകുന്ന വൈദ്യുതി വിതരണ പ്രശ്‌നം പരിഹരിക്കാന്‍ 11 കെവി ലൈനില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മറിലേക്ക് രണ്ടു ലൈനെങ്കിലും ഉറപ്പുവരുത്തി തടസ്സം ഒഴിവാക്കാന്‍ ദ്യുതി 20-20 പദ്ധതി നടപ്പാക്കും. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇ സെയ്ഫ് പദ്ധതി ആരംഭിക്കും.
ഊര്‍ജ മിതവ്യയത്തിന് വേണ്ടി സീറോ ഫിലമെന്റ് പദ്ധതികള്‍ക്ക് സഹായം നല്‍കും. ഊര്‍ജ മേഖലിലെ അടങ്കല്‍ 1765കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
വരുന്ന സാമ്ബത്തികവര്‍ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 43 കിലോമീറ്ററുകളില്‍ 10 ബൈപാസുകള്‍ നിര്‍മ്മിക്കും. 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും തുക വകയിരുത്തുമെന്നും സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon