തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനം തുടരുന്നു. എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഇതോടെ ക്ഷേമപെന്‍ഷന്‍ തുക 1300 രൂപയായി മാറും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമ പെൻഷൻ ഇനത്തിൽ ചെലവഴിച്ചത് 22000 കോടിയലധികമാണെന്ന് തോമസ് ഐസക് പറയുന്നു.
പതിമൂന്ന് ലക്ഷത്തില്‍ അധികം വയോജനങ്ങള്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു കൊണ്ടായിരുന്നു തോമസ് ഐസക്ക് ബജറ്റ് വായന ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon