ഐഫോണുകളുടെ വിലല്‍പ്പനക്ക് വിലക്കേര്‍പ്പെടുത്തിയ ചൈനീസ് കോടതിയുടെ വിധി മറികടക്കാന്‍ ആപ്പിള്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അവതരിപ്പിക്കുന്നു. ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ ടെന്‍ എന്നീ മോഡലുകളേയാണ് ചൈനീസ് കോടതിയുടെ വിധി ബാധിക്കുക.
മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ പേറ്റന്റുകള്‍ ലംഘിച്ചു എന്ന കേസിലാണ് കോടതി ഐഫോണ്‍ മോഡലുകളുടെ വില്‍പന നിര്‍ത്തിവെക്കണമെന്ന വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ വിധിയെ മറികടക്കാന്‍ ചൈനയ്ക്ക് വേണ്ടി മാത്രമായി ചെറിയൊരു സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഓഎസിന്റെ 12.1.2 അപ്ഡേറ്റിലാണ് പുതിയ മാറ്റമുണ്ടാവുക.
This post have 0 komentar
EmoticonEmoticon