തിരുവനന്തപുരം :ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസ്സിൽ ഇന്ന് ധാരണയുണ്ടായേയ്ക്കും. ഇന്നത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തീകരിച്ച് എഐസിസിക്ക് പട്ടിക കൈമാറാനാണ് നീക്കം. ഇന്ന് പത്തു മണിയോടെ തുടർചർച്ചകൾ ആരംഭിക്കും .വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിനു തന്നെയാണ് മുന്‍തൂക്കമെങ്കിലും മണ്ഡലത്തില്‍ നിന്നുയരുന്ന എതിര്‍പ്പുകള്‍ കൂടി കണക്കിലെടുത്ത് കൂടുതല്‍ ചര്‍ച്ചകളിലേക്ക് പോകേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. ഇദ്ദേഹത്തിനു വേണ്ടി ശക്തമായി രംഗത്തുള്ളത് കെ മുരളീധരനാണ്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം തന്നെയായിരിക്കുമെന്ന് ഏതാണ്ട് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹവും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. മേയര്‍ വികെ പ്രശാന്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon