കൊച്ചി: മരടിലെ ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണം നിര്‍ത്തി. മൂന്ന് ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണമാണ് നിര്‍ത്തിയത്. ജലവിതരണം വിച്ഛേദിക്കാന്‍ വാട്ടര്‍ അഥോറിറ്റിക്കു മരട് നഗരസഭ നേരത്തെ കത്തു നല്‍കിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ നാല് ഫ്ളാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതോടെ ഫ്ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി ഫ്ളാറ്റുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ച് പൊളിക്കുന്നതിനായി ആദ്യഘട്ടമെന്ന നിലയിലാണിത്. കുണ്ടന്നൂരിലെ എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിന്‍ കോറല്‍കേവ്, ആല്‍ഫാ വെഞ്ച്വേഴ്സ്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം എന്നീ നാല് ഫ്ളാറ്റുകളിലാണ് വൈദ്യുതിയും വെള്ളവും ഒരേ സമയം നിലച്ചത്.
വൈദ്യുതിക്കും കുടിവെള്ളത്തിനും പിന്നാലെ പാചകവാതക കണക്ഷന്‍ എന്നിവ വിച്ഛേദിക്കാനും തീരുമാനമായിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിക്കുമ്ബോള്‍ താമസക്കാര്‍ പ്രതിഷേധിക്കുമെന്നതിനാല്‍ ഇതിനു മുന്‍പേ ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിനായിട്ടാണ് ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ വെള്ളവും വെളിച്ചവും വിച്ഛേദിച്ചതോടെ പ്രതിഷേധവുമായി താമസക്കാര്‍ രംഗത്തുവന്നു. ഫ്‌ളാറ്റുകളില്‍നിന്ന് ഇറങ്ങിക്കൊടുക്കില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. വൈദ്യുതിബന്ധം വിച്ഛേദിച്ചാല്‍ റാന്തല്‍ സമരവും കുടിവെള്ളം വിച്ഛേദിക്കുകയാണെങ്കില്‍ പട്ടിണിസമരവും നടത്തുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon