തിരുവനന്തപുരം: മരട് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ആവശ്യമായ സമയം, പൊളിക്കാന്‍ പൊളിക്കാന്‍ അവലംബിക്കുന്ന രീതി എന്നിവ വിശദീകരിച്ചുള്ള കര്‍മ്മ പദ്ധതിയാണ് സത്യവാങ്മൂലമായി നല്‍കുക. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ പ്രത്യേക ഓഫീസറെ നിയോഗിച്ചതും വൈദ്യുതി ബന്ധം വിഛേദിക്കാന്‍ തീരുമാനിച്ചതും കോടതിയെ അറിയിക്കും.
ഫ്ലാറ്റുകള്‍ പൊളിക്കാന്‍ 3 മാസം ആവശ്യപ്പെടും. കഴിഞ്ഞ സത്യവാങ്മൂലം നല്‍കിയ ശേഷമുണ്ടായ നടപടികളും പരാമര്ശിക്കും. സംസ്ഥാനത്തെ മറ്റ് തീരദേശ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ കൂടി കോടതി ആവശ്യപ്പെട്ടിരുന്നു. പക്ഷെ തല്‍ക്കാലം ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തില്ല.
സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ടോം ജോസ് ഡല്‍ഹിയിലെത്തി. നാളെയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon