ads

banner

Saturday, 28 September 2019

author photo

തിരുവനന്തപുരം:  പാലായിലെ ജയം ഇടതുസര്‍ക്കാരിന് കിട്ടിയ അംഗീകാരമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞവര്‍ അത് അംഗീകരിക്കണം. ജോസ് കെ.മാണിക്ക് നേതൃപാടവമില്ലെന്ന് അണികള്‍ പറഞ്ഞു. അധികാരത്തിനായി തറവേല കാണിക്കുന്നവര്‍ പുറത്തുനില്‍ക്കട്ടെ എന്ന് ജനം ചിന്തിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി മാത്രമല്ല, പാലാ ബിഷപ്പും മാണി സി.കാപ്പനെയാണ് പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു.  പാലായിലെ വോട്ട് കുറഞ്ഞതിന്‍റെ കാരണം ആദ്യം ബിജെപി തന്നെ പറയട്ടെ. അതിന് ശേഷമാകട്ടെ ബിഡിജെഎസിന്റെ വിശദീകരണം. 
 എന്നാൽ അരൂരിലെ ജയസാധ്യത പറയാറായിട്ടില്ലെന്ന് വെളളാപ്പളളി നടേശന്‍ പറ‍ഞ്ഞു. സമുദായമല്ല തന്നെ നിശ്ചയിച്ചതെന്ന് ഷാനിമോള്‍ പറഞ്ഞെങ്കില്‍ അങ്ങനെ ആകട്ടെ. ഷാനിമോളെ കാന്തപുരമാണ് പറഞ്ഞുവിട്ടതെന്ന് കേട്ടെന്നും വെളളാപ്പളളി പറ‍ഞ്ഞു. കോന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചത് എന്‍.എസ്.എസാണ്. അടൂര്‍ പ്രകാശ് കുലംകുത്തിയെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി പറ​ഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement