ads

banner

Saturday, 28 September 2019

author photo

തൊടുപുഴ: ചിന്നക്കനാൽ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച നടപടി റവന്യൂ മന്ത്രി റദ്ദാക്കി. അന്വേഷണസംഘത്തിലെ പത്തുപേരെയും തിരിച്ചുവിളിച്ച നടപടി ഏറെ വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടൽ. ഇവരെ വീണ്ടും പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു.  
 ദേവികുളം സബ് കളക്ടർ രേണുരാജിനെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് ചിന്നക്കനാൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തിൽനിന്ന് തിരിച്ചുവിളിച്ചത്.  ചിന്നക്കനാലിൽ വ്യാജപട്ടയം നിർമിച്ച് ഭൂമി കൈയേറിയെന്ന് കണ്ടതിനെ തുടർന്ന് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്പനിയുടെയും ആർ.ഡി.എസ്. കമ്പനിയുടെയും പട്ടയങ്ങൾ റദ്ദാക്കിയിരുന്നു. ചിന്നക്കനാലിൽ ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധനയും നടത്തിവരികയായിരുന്നു. 
 ഇതിനിടെയാണ് രേണുരാജ് അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. മൂന്നാറിൽ എൺപതിലധികം കയ്യേറ്റങ്ങൾ ഒഴിപ്പിച്ച രേണു രാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലംമാറ്റിയത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് രേണു രാജ് റദ്ദാക്കിയിരുന്നു.  
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement