ads

banner

Monday, 2 September 2019

author photo

തിരുവനന്തപുരം: ശബരിമലയിൽ പൊലീസിന്റെ ഇടപെടൽ പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവം ചിലർ അക്രമണം കാണിച്ചിട്ടും പൊലീസ് സംയമനം പാലിച്ചു. പൊലീസിനെ കൂട്ടിലടച്ചിട്ടില്ല. ഉന്നതരായാൽ എന്തും ആകാം എന്ന അവസ്ഥ യശസിനെ ബാധിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
 കഴിഞ്ഞ ശബരിമല ഉൽസവ കാലത്ത് കേരളത്തിലെ മത നിരപേക്ഷത തകർക്കാൻ ശ്രമം നടന്നെന്നും പൊലീസ് കരുതലോടെ ഇടപെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അന്വേഷണ വിവരങ്ങൾ പുറത്തുവിടരുത്. ഒറ്റപ്പെട്ട മൂന്നാം മുറയും ലോക്കപ്പ് മർദനങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും.വാഹന അപകട കേസുകളിൽ പൊലീസിലെ ചിലർ കമ്മീഷൻ പറ്റുന്നുണ്ടെന്ന് സംശയമുണ്ട്. ഇത്തരക്കാർ സർവീസിലുണ്ടാകില്ല. ഉന്നതരായാൽ എന്തുമാകാം എന്ന അവസ്ഥ ഉണ്ടാകരുത്. അഴിമതി പൊലീസിനെയും ബാധിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പൊലീസിനെ പ്രശംസിച്ചതിലൂടെ മുഖ്യമന്ത്രി വീണ്ടും ജനവിരുദ്ധനാണെന്ന് തെളിയിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement