മന്ത്രിസഭ രൂപികരിക്കാന്‍ ലിക്കുഡ് നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവിനെ ക്ഷണിച്ച് ഇസ്രായേല്‍ പ്രസിഡന്‍റ് റിവുലെന്‍ റിവ്‌ലെന്‍. ഇസ്രായേൽ പ്രധാനമന്ത്രിയായി വീണ്ടും ബെഞ്ചമിൻ നെതന്യാഹു അധികാരത്തിലെത്തുമെന്ന് സൂചന
നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിസവത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇത് രണ്ടാഴ്ച കൂടി കൂട്ടി നല്‍കിയേക്കും. നെതന്യാഹുവും ബന്നി ഗാന്റ്സുമായി നടത്തിയ സംയുക്തയോഗത്തിന് ശേഷമാണ് പ്രസിഡന്‍റ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
നെതന്യാഹു പരാജയപ്പെട്ടാല്‍ എതിരാളി ഗാന്‍റ്സിനെ പ്രസിഡന്‍റ് ക്ഷണിക്കും. ഗാന്‍റ്സിനും മന്ത്രിസഭ രൂപികരിക്കാനായില്ലെങ്കില്‍ നെതന്യാഹുവിന് ഒരു ചാന്‍സ് കൂടി നല്‍കുമെന്ന് ലിക്കുഡ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തുവന്നപ്പോൾ ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 31 സീറ്റുകളാണ് ലിക്ക്വഡ് പാർട്ടി നേടിയത്.
2009 ലാണ് നെതന്യാഹു നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വരുന്നത് . ഏറ്റവും കൂടുതൽ കാലം ഇസ്രായേൽ ഭരിച്ച നേതാവ് എന്ന ബഹുമതിയും നെതന്യാഹൂവിനാണ് .ഇസ്രായേലിന്റെ രാഷ്ട്രപിതാവായ ബെന്‍ ഗൂറിയന്റെ റിക്കോര്‍ഡാണ് നെതന്യാഹു മറികടന്നത് .
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon