അസം: അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കാന്‍ കച്ചമുറുക്കി ഇറങ്ങിയ ബി.ജെ.പി അന്തിമ പട്ടിക വന്നതോടെ വെട്ടിലായിരിക്കുകയാണ്. പൗരത്വം തെളിയിക്കാനാവാതെ വന്നവരില്‍ ബംഗാളി ഹിന്ദുക്കളാണ് വലിയ വിഭാഗമെന്നതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ഇതോടെ ദേശീയ പൗരത്വ പട്ടികക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബി.ജെ.പി.
അസം ധനകാര്യമന്ത്രിയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ മുഖവുമായ ഹിമാന്ദ ബിശ്വ ശര്‍മ തന്നെ പാര്‍ട്ടി പൗരത്വ പട്ടികക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. പട്ടികയില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 20 ശതമാനവും മധ്യ അസമിലെ 10 ശതമാനവും പുനഃപരിശോധിക്കണമെന്നാണ് ബി.ജെ.പി ആവശ്യം. എന്‍.ആര്‍.സിയുടെ അന്തിമ പട്ടികയെ തന്നെ ഫലത്തില്‍ ചോദ്യം ചെയ്യുന്നതാണ് ബി.ജെ.പിയുടെ ഈ നിലപാട്.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഭൂരിഭാഗം പേരും ബി.ജെ.പി പ്രതീക്ഷക്കു വിരുദ്ധമായി പൗരത്വം തെളിയിച്ചിരുന്നു. നിലവിലെ പൗരത്വ പട്ടികയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് വടക്കു കിഴക്കേ ഇന്ത്യയിലെ അമിത് ഷാ എന്ന് വിളിക്കുന്ന ഹിമാന്ദ ബിശ്വ ശര്‍മ പറഞ്ഞത്. 'നിരവധി യഥാര്‍ഥ ഇന്ത്യക്കാര്‍ പട്ടികക്ക് പുറത്തായി. അങ്ങനെയൊരു സാഹചര്യത്തില്‍ ഈ പട്ടിക ശരിയാണെന്ന് എങ്ങനെ പറയാനാകും' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
1971ന് മുമ്പ് തന്നെ അസമിലെത്തിയ നിരവധി ബംഗാളി ഹിന്ദുക്കള്‍ പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. പലര്‍ക്കും ആവശ്യമായ രേഖകള്‍ സമര്‍പിക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. ഇതിനെതിരെ ബി.ജെ.പിയുടെ അസം പ്രസിഡന്റായ രഞ്ജീത്ത് കുമാര്‍ ദാസ് തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon