തൃശൂർ: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടി ചെക്ക് കേസിൽ പരാതിക്കാരൻ നാസിൽ അബ്ദുല്ല സിവിൽ കേസ് ഫയൽ ചെയ്തു. ദുബൈ കോടതിയിലാണ് സിവിൽ കേസ് നൽകിയത്. വണ്ടിചെക്ക് കേസില്‍ അജ്‌മാൻ കോടതിയിൽ ക്രിമിനൽ കേസ് തുടരുന്നതിനിടെയാണ് സിവിൽ കേസ് നൽകിയത്. കേസ് കോടതി ഫയലിൽ സ്വീകരിച്ചു.
അതിനിടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച തുഷാറിനെ കുടുക്കിയത് ആസൂത്രിത നീക്കങ്ങളിലൂടെ എന്ന് സൂചിപ്പിക്കുന്ന പരാതിക്കാരന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. തുഷാറിന്റെ ഒപ്പുള്ള ചെക്ക് പണം നല്‍കി മറ്റൊരാളില്‍നിന്ന് സംഘടിപ്പിച്ചുവെന്നാണ് സംഭാഷണത്തിലെ സൂചന. എന്നാല്‍ താൻ പണം നൽകാനുള്ളയാളില്‍നിന്ന് രേഖകള്‍ തിരിച്ചുവാങ്ങുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് നാസില്‍ പറയുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon