സെന്‍സര്‍ ബോര്‍ഡിന് ഇനി പുതിയ ലോഗോയും സര്‍ട്ടിഫിക്കറ്റും. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയാണ് പുതിയ ലോഗോ പുറത്തിറക്കിയത്. ലോഗോക്ക് പുറമെ പുതിയ ഡിസൈനിലുള്ള സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ പുറത്തിറക്കി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ സെക്രട്ടറി അമിത് ഖാരെയും പങ്കെടുത്തു.
പുതിയ സാങ്കേതിക ലോകത്തെ സമന്വയിപ്പിച്ചും ഭാവിയെ മുന്നില്‍ കണ്ടുമാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തതെന്നും പുതിയ ലോഗോ കൂടുതല്‍ സംവേദനാത്മകമാണെന്നും ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പറഞ്ഞു. എന്‍എസ്ഡിഎല്ലിന്റെ സഹായത്തോടെ ഡിസൈനര്‍ രോഹിത് ദേവ്ഗണ്‍ ആണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തത്. ക്യൂആര്‍ കോഡ് അടങ്ങിയ പുതിയ സര്‍ട്ടിഫിക്കറ്റ് സുതാര്യവും കൂടുതല്‍ വിവരസഹായ സൗഹൃദവുമാണെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സിനിമകളുടെ വ്യാജപതിപ്പുകള്‍ തടയാന്‍ സിനിമാട്ടോഗ്രഫി ആക്ട് ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സിനിമാതാരങ്ങളായ വിദ്യാ ബാലന്‍, കങ്കണ റണൗട്ട്, സതീഷ് കൗഷിക്ക്, മധൂര്‍ ഭണ്ഡാര്‍ക്കര്‍, വിധു വിനോദ് ചോപ്ര, ബോണി കപ്പൂര്‍, രമേഷ് സിപ്പി, സുഭാഷ് ഗായ്, സുധീര്‍ മിശ്ര, സിദ്ധാര്‍ഥ് റോയ് കപ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.
Central Board of Film Certification is getting a new logo and certificate identity
— PIB in Maharashtra (@PIBMumbai) August 30, 2019
The new design will be unveiled at a special interaction between film industry & board members; I&B Minister @PrakashJavdekar to be the Chief Guest for the event
➡https://t.co/Af1WJiJ1C1 pic.twitter.com/ybfe0k9crX
This post have 0 komentar
EmoticonEmoticon