ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെയും ചോദ്യം ചെയ്‌തേക്കും. കേസുമായി ബന്ധപ്പെട്ട് ഡികെ ശിവകുമാറിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.
നാളെ 11 മണിക്ക് വീണ്ടും ഹാജരാകാനാണ് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ നിർദേശം. ഡൽഹിയിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. 2017ൽ ശിവകുമാറിന്റെ ഡൽഹിയിലേയും ബംഗളൂരുവിലേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 8.59 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 7 കോടിയുടെ കള്ളപ്പണ വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങി വകുപ്പുകളിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുക്കുകയായിരുന്നു.
HomeUnlabelledകർണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെയും ചോദ്യം ചെയ്യും
This post have 0 komentar
EmoticonEmoticon