ads

banner

Thursday, 19 September 2019

author photo

കൊച്ചി: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിക്കാൻ ഒരു നാൾ കൂടി. 20 ന് മുൻപ് നിയമം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്‌ളാറ്റുകളും പൊളിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നത്. എന്നാൽ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തതയില്ല. അതിനാൽ നാളെ എന്ത് റിപ്പോർട്ട് സമർപ്പിക്കും എണ്ണത്തിലും വ്യക്തത വന്നിട്ടില്ല.

സുപ്രീംകോടതി ആവശ്യപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഏത് വിധത്തിൽ വേണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. നഗരസഭ സെക്രട്ടറിയുടെ ഒഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഹർജി സമർപ്പിക്കുന്ന കാര്യത്തിൽ ഫ്ലാറ്റ് ഉടമകളിലും ആശയക്കുഴപ്പം തുടരുകയാണ്. സമയപരിധി നാളെ അവസാനിക്കാനിരിക്കെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഏത് വിധത്തിൽ വേണമെന്ന കാര്യത്തിലാണ് ആശയക്കഴപ്പം തുടരുന്നത്. 

സുപ്രീംകോടതി വിധി വന്നതിന് ശേഷം സർക്കാർ സ്വീകരിച്ച നടപടികളെപ്പറ്റിയുള്ള തൽസ്ഥിതി റിപ്പോർട്ടാണോ അതോ ഫ്ലാറ്റുകൾ എന്ന് പൊളിക്കാനാകുമെന്നാണോ റിപ്പോർട്ട് നൽകേണ്ടത് എന്നതിൽ തീരുമാനം ആയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തായിരുന്ന ചീഫ് സെക്രട്ടറി ഇന്ന് തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമാകും. 

സുപ്രീംകോടതി ഉത്തരവിൽ പരിസ്ഥിതി മന്ത്രാലയത്തിന് ഇടപെടാനുള്ള പരിമിതി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയതും സംസ്ഥാന സർക്കാരിന് പുതിയ തലവേദനയായി. ഇക്കാര്യത്തിൽ അറ്റോർണി ജനറലുമായുള്ള കൂടിയാലോചനകൾ തുടരുകയാണ്. ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മരട് നഗരസഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടി സർക്കാർ നിർദ്ദേശം ലഭിച്ചതിനു ശേഷം മാത്രം മതിയെന്നാണ് നഗരസഭയുടെ തീരുമാനം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement