വാഷിംഗ്‌ടൺ: ദ്രവീകൃത പ്രകൃതിവാതക കരാറിന് ഇന്ത്യ–യുഎസ് ധാരണാപത്രം. 50 ലക്ഷം ടണ്‍ എല്‍.എന്‍.ജി വാങ്ങാന്‍ പെട്രോനെറ്റും യുഎസ് കമ്പനിയായ ടെല്ലൂറിയനും തമ്മിലാണ് ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് ധാരണാപത്രം ഒപ്പിട്ടത്. അമേരിക്കന്‍ ഊര്‍ജമേഖലയിലെ വന്‍കിട കമ്പനിമേധാവികളുമായുള്ള കൂടിക്കാഴ്ചയോടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കാസന്ദര്‍ശനത്തിന് ഔദ്യോഗികതുടക്കമായത്.
ഊര്‍ജമേഖലയിലെ സഹകരണം വൈവിധ്യവല്‍ക്കരിക്കാനുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഹൂസ്റ്റണിലെ സിക്ക് സമുദായ അംഗങ്ങളുമായി പ്രധാനമന്ത്രി കുടിക്കാഴ്ച നടത്തി. രണ്ടാംതവണ പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് നരേന്ദ്രമോദി അമേരിക്കയിലെത്തുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് അദ്ദേഹം ഹൂസ്റ്റണില്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പരിപാടിയില്‍ പങ്കെടുക്കും.
HomeUnlabelledപ്രകൃതിവാതക കരാറിന് ഇന്ത്യ–യുഎസ് ധാരണാപത്രം; പെട്രോനെറ്റും യുഎസ് കമ്പനിയായ ടെല്ലൂറിയനും തമ്മിലാണ് ധാരണയായത്.
This post have 0 komentar
EmoticonEmoticon