തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടിയില്‍ ആദ്യഗഡുവായ 30 കോടി രൂപ ഉടന്‍ നല്‍കും. ഇതിനുള്ള നടപടി പൂര്‍ത്തിയായി. ശബരിമലയുടെയും നിലയ്‌ക്കലിലെയും ഒരുക്കങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി അനുവദിച്ച 735 കോടി രൂപയ്‌ക്ക് പുറമെയാണിത്.
കഴിഞ്ഞ മണ്ഡലകാലത്ത് വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. 100 കോടിരൂപയാണ് ധനസഹായമായി സർക്കാർ നൽകുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളെ തുടർന്ന് തീര്ത്ഥാടകരുടെ എന്നതിൽ കുറവ് വന്നിരുന്നു. ഇതേ തുടർന്നാണ് വരുമാനവും കുറഞ്ഞത്. ഇത് നികത്താനാണ് സർക്കാർ 100 കോടി രൂപ നൽകുന്നത്.
അതേസമയം, ദേവസ്വം ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധി എന്ന നിലയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ബോര്‍ഡിന്റെതന്നെ നിക്ഷേപത്തില്‍നിന്ന് പണമെടുത്തതിനെ കടമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലകാലം ആരംഭിക്കാന്‍ ആഴ്‌ചകള്‍ ബാക്കിനില്‍ക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും മറ്റ് ഇടത്താവളങ്ങളിലും തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രളയത്തെ തുടർന്ന് വൻനാശ നഷ്ടങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon