തിരുവനന്തപുരം : സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യരുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പരാതി പരിശോധിച്ച് നിയമ നടപടികളിലേക്ക് കടക്കുമെന്ന് ഡിജിപി പറഞ്ഞു. നിയമോപദേശകനുമായി സംസാരിച്ചതിന് ശേഷം തീരുമാനമെടുക്കും. നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഡിജിപി വ്യക്തമാക്കി.
ഡിജിപിയ്ക്ക് കീഴിലുള്ള സ്പെഷ്യൽ സെല്ലായിരിക്കും പരാതി ആദ്യം പരിശോധിക്കുക. അതിന് ശേഷം ഏതു തരത്തിൽ നിയമനടപടി സ്വീകരിക്കണം എന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. പരാതി പഠിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു.
ശ്രീകുമാർ മേനോൻ ഭീഷമിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകിയത്. ഒടിയൻ ചിത്രത്തിന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോൻ ആണെന്നും പരാതിയിൽ പരാമർശിച്ചിരുന്നു. ഡിജിപി ഓഫീസിൽ നേരിട്ടെത്തിയാണ് മഞ്ജു പരാതി നൽകിയത്. മുൻപ് ശ്രീകുമാർ മേനോനുമായി ബന്ധപ്പെട്ട് ചില പരസ്യ ചിത്രങ്ങളിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടും ഒരു ഫൗണ്ടേഷനുമായി ബന്ധപ്പെട്ടും നടിയുടെ ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങളും പരാതിയിൽ പരാമാർശിച്ചതായാണ് വിവരം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon