തിരുവനന്തപുരം: കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ഹൈബി ഈഡന്‍ എംപി. തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയെന്ന് സംബോധന ചെയ്താണ് സൗമിനിക്കെതിരായ ഹൈബിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഫാസിസം എസ്എഫ്ഐയിലേ നടക്കൂ, കോണ്‍ഗ്രസില്‍ നടക്കില്ല എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം.
മേയര്‍ സ്ഥാനത്തു നിന്ന് സൗമിനിയെ നീക്കാന്‍ കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പുകള്‍ അണിയറനീക്കം ശക്തമാക്കിയതോടെ രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് തിരുവനന്തപുരത്തെത്താന്‍ സൗമിനിയോട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. രാജിവച്ചൊഴിയണമെന്ന കാര്യം മുല്ലപ്പള്ളി നേരിട്ട് സൗമിനിയോട് പറയുമെന്നാണ് സൂചന.
പാര്‍ട്ടിയുടെ തീരുമാനം എന്തായാലും താന്‍ അത് അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണ്. പാര്‍ട്ടി തീരുമാനം വന്നശേഷം പലതും പറയാനുണ്ടെന്നും സൗമിനി ഇന്ന് പ്രതികരിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon