തിരുവനന്തപുരം: സിപിഎം -ബിജെപി വോട്ട് കച്ചവടത്തിന് പ്രത്യേക തെളിവുവേണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായിലെ ഫലം തന്നെയാണ് ശക്തമായ തെളിവെന്നും ചെന്നിത്തല പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിമാറ്റം മറ്റൊരു തെളിവെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാന്‍ പറഞ്ഞു.
വോട്ട് കച്ചവടത്തിന്‍റെ ജാള്യം മറയ്ക്കാനാണ് കോണ്‍ഗ്രസിന്‍റെ ആരോപണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. പാലയില്‍ ബിജെപി -യുഡിഎഫ് വോട്ടുകച്ചവടം നടത്തിയിട്ടും എല്‍ഡിഎഫ് ജയിച്ചു. ലോക്സഭയില്‍ ശബരിമല കര്‍മസമിതി വഴി ആര്‍എസ്എസ് യുഡിഎഫിനെ സഹായിച്ചു. ആര്‍എസ്എസ് അനുകൂല നിലപാടുള്ള ശശി തരൂരിനെ പുറത്താക്കാന്‍ ധൈര്യമുണ്ടോ എന്നും കോടിയേരി ചോദിച്ചു.
വോട്ടുകച്ചവടത്തെച്ചൊല്ലിയുള്ള നേതാക്കളുടെ വാക്പോര് ഇന്നലെ നിർത്തിയിടത്തുനിന്നു തുടരുകയാണ്. സിപിഎം–ബിജെപി വോട്ടുകച്ചവടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുമുന്നണി. മുല്ലപ്പള്ളിയുടെ വെല്ലുവിളി എല്ലാ അര്‍ഥത്തിലും ഏറ്റെടുക്കുന്നുവെന്നും തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്താമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon