ന്യൂഡൽഹി: അയോധ്യാക്കേസിൽ മധ്യസ്ഥസമിതി തയ്യാറാക്കിയ ഒത്തുതീർപ്പ് നിർദേശങ്ങൾ തള്ളി കേസിലെ കക്ഷികളായ മുസ്ലിം സംഘടനകൾ രംഗത്ത്. കേസിലെ എല്ലാ കക്ഷികളുടെയും പങ്കാളിത്തത്തോടെയല്ല ഒത്തുതീർപ്പ് നിർദേശങ്ങൾ തയ്യാറാക്കിയതെന്ന് വ്യക്തമാക്കി പ്രസ്താവനയിറക്കി. സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ച് മധ്യസ്ഥസമിതിയുടെ ശുപാർശകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും പ്രസ്താവനയിൽ ആരോപിച്ചിട്ടുണ്ട്.
അയോധ്യ തർക്ക പരിഹാരത്തിന് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതി ചില വിഷയങ്ങളിൽ സമവായം തയ്യാറാ ക്കിയതായി സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ എസ് റിസ്വി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ സുന്നി വഖഫ് ബോർഡ് ഒഴികെയുള്ള കേസിലെ മുസ്ലിം സംഘടനകൾക്ക് ഒത്തുതീർപ്പ് വ്യവസ്ഥകൾ സ്വീകാര്യാമല്ലായെന്ന് വ്യക്തമാക്കിയാണ് അഭിഭാഷകൻ ഇജാസ് മഖ്ബൂൽ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
മധ്യസ്ഥസമിതി തയ്യാറാക്കിയ നിർദേശങ്ങൾ സുന്നി വഖഫ് ബോർഡ്, നിർമോഹി അഘാഡ, ഹിന്ദു മഹാസഭ എന്നീ സംഘടനകൾക്ക് പുറമെ മറ്റു രണ്ട് സംഘടനകൾ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. കേസിലെ എല്ലാ കക്ഷികളുടെയും അംഗീകാരം ഒത്തുതീർപ്പ് നിർദേശങ്ങൾക്കില്ലായെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മധ്യസ്ഥസമിതിയുടെ ശുപാർശകൾ രഹസ്യമായിരിക്കണം എന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് മധ്യസ്ഥ സമിതിയിലെ അംഗങ്ങളോ, അല്ലെങ്കിൽ മധ്യസ്ഥചർച്ചയിൽ പങ്കെടുത്തവരോ മാധ്യമങ്ങൾക്ക് ഇവ ചോർത്തി നൽകി. മധ്യസ്ഥസമിതിയിലെ അംഗമായ അഭിഭാഷകൻ ശ്രീറാം പഞ്ചുവിന് എതിരെയും മുസ്ലിം സംഘടനകൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon