കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയെ ജോളിയെയും മറ്റ് പ്രതികളേയും തെളിവെടുപ്പിനായി കൊണ്ടുപോയി. കനത്തസുരക്ഷയിലാണ് ജോളിയെ കൊണ്ടുപോകുന്നത്. പ്രതികളെ പൊന്നാമറ്റം വീട്ടിലും ഭര്‍ത്താവ് ഷാജുവിന്റെ വീട്ടിലും കൊല്ലപ്പെട്ട മാത്യു മഞ്ചാടിയിലിന്റെ വീട്ടിലും എത്തിച്ച് തെളിവെടുക്കും. കൂടത്തായിയില്‍ നാലുകേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം ജോസഫ് എന്നിവരുടെയും മഞ്ചാടി മാത്യുവിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. പേരാമ്പ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് അന്വേഷണച്ചുമതല.
ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തില്‍ താമരശേരി പൊലീസും കേസെടുത്തിട്ടുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയിയുടേതടക്കം ആറു കേസുകളാക്കിയാണ് ഇനി അന്വേഷണം. ഭര്‍തൃമാതാവ് അന്നമ്മയെ കൊന്നത് കീടനാശിനി നൽകിയാണെന്നാണ് ജോളി മൊഴി നല്‍കി. ഭര്‍തൃപിതാവിനും ഭര്‍ത്താവ് റോയിക്കും സിലിക്കും സയനൈഡ് നല്‍കിയെന്നുമാണ് മൊഴി.സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഒാര്‍മയില്ലെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon