കൊച്ചി: മരടിൽ തീരദേശ നിയമം ലംഘിച്ചു ഫ്ളാറ്റുകൾ നിർമിച്ച കേസിൽ അറസ്റ്റിലായ ഫ്ലാറ്റ് നിർമാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹോളി ഫെയ്ത് ഉടമ സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ഉച്ചയോടെ മൂവാറ്റുപുഴ വിജിലൻസ് കോടകോടതിയിൽ ഹാജരാക്കുക.
കഴിഞ്ഞ ദിവസമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ക്രൈംബ്രാഞ്ച് മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon