ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി ഇന്നും നാളെയുമായി നടക്കും. ചെന്നൈക്കു സമീപം മഹാബലിപുരത്ത് (മാമല്ലപുരം) ഉച്ചകോടി നടക്കുക. അഞ്ചാം നൂറ്റാണ്ടില്‍ ചൈനീസ് കപ്പലുകള്‍ അടുത്തിരുന്ന തുറമുഖമാണ് മഹാബലിപുരം എന്ന പ്രത്യേകതയുള്ളതിനാലാണ് ഉച്ചകോടിക്കായി ഇവിടം തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ചൈനയിലെ വുഹാനിലാണ് ഒന്നാം അനൗപചാരിക ഉച്ചകോടി നടന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത നിലനില്‍ക്കെത്തന്നെ സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗമാണ് ഉച്ചകോടിയില്‍ ആരായുക.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കു പുറമെ ഇന്ത്യയില്‍നിന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയില്‍നിന്ന് കേന്ദ്ര വിദേശകാര്യ കമ്മീഷന് ഡയറക്ടര്‍ യാങ് ജിയേചി, വിദേശകാര്യ മന്ത്രി വാജ് യി എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കു ശേഷം കരാറുകളോ സംയുക്ത പ്രസ്താവനയോ ഉണ്ടാകില്ല. രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത നിലനില്‍ക്കെത്തന്നെ സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗമാണ് ഉച്ചകോടിയില്‍ ആരായുക.
മഹാബലിപുരം അഞ്ചാം നൂറ്റാണ്ടില്‍ ചൈനീസ് കപ്പലുകള്‍ അടുത്തിരുന്ന തുറമുഖമാണ്. ഏഴാം നൂറ്റാണ്ടില്‍ ചൈനീസ് സഞ്ചാരി ഹുയന്‍ സാംഗ് ഇവിടെ വന്നു താമസിച്ചിട്ടുണ്ട്. 1956-ല്‍ ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ലായ് ഇവിടം സന്ദര്‍ശിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon