ads

banner

Thursday, 21 November 2019

author photo

മുംബൈയില്‍ നിന്നുള്ളയാളുടെ റെഡ്മി നോട്ട് 7എസാണ് തീപിടിച്ചത്. ഫോണിന്റെ നിര്‍മ്മാണത്തിലെ കുഴപ്പം മൂലമാണ് അപകടമുണ്ടായതെന്നാണ് ഫോണ്‍ ഉടമയുടെ വാദം. അതേസമയം, ഉടമ ശരിയായ രീതിയില്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് അപകടകാരണമായതെന്നാണ് ഷവോമിയുടെ ഔദ്യോഗിക നിലപാട്.

ഈശ്വര്‍ ചവാന്‍ എന്ന മുംബൈ സ്വദേശിയാണ് തനിക്കുണ്ടായ ഷവോമി ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഒക്ടോബറിലാണ് ചവാന്‍ റെഡ്മി നോട്ട് 7എസ് വാങ്ങിയത്. നവംബര്‍ രണ്ട് വരെ ഫോണിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. അന്ന് ഫോണില്‍ നിന്നും കത്തുന്നതുപോലുള്ള മണം വന്നപ്പോള്‍ ഫോണ്‍ വേഗം മേശപ്പുറത്തേക്ക് വെക്കുകയായിരുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോഴല്ല ഇതുണ്ടായതെന്നും ഫോണ്‍ നിലത്തു വീണിട്ടില്ലെന്നും ചവാന്‍ പറയുന്നു.

ഫോണിന് തീ പിടിച്ചതിനെ തുടര്‍ന്ന് ഷവോമിയുടെ താനെയിലെ ഔദ്യോഗിക സ്‌റ്റോറുമായി ഈശ്വര്‍ ചവാന്‍ ബന്ധപ്പെട്ടു. കാര്യമായി തീപിടിച്ചതിനാല്‍ ഫോണില്‍ നിന്നും സിം കാര്‍ഡ് പോലും എടുക്കാന്‍ സാധിച്ചിരുന്നില്ല. അഞ്ച് ദിവസമെടുത്ത് ഫോണ്‍ പരിശോധിച്ചശേഷം ബാറ്ററിക്കെന്തോ കുഴപ്പം പറ്റിയതാണെന്ന ഒഴുക്കന്‍ മറുപടിയാണ് ഷവോമി നല്‍കിയത്.

ഇതോടെ ചവാന്‍ തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ഷവോമിയുടെ മോശം സര്‍വീസിനെക്കുറിച്ചും പരാതിപ്പെട്ടു. സംഭവം വിവാദമായതോടെ ഷവോമി ഔദ്യോഗികമായി തന്നെ വിശദീകരണ കുറിപ്പ് പുറത്തിറക്കി. നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളില്‍ ആവശ്യമായ സുരക്ഷാ പരിശോധനക്കു ശേഷമാണ് ഓരോ ഫോണും പുറത്തിറക്കുന്നതെന്നും ഈ പ്രത്യേക സംഭവത്തിന് പിന്നില്‍ ഉപഭോക്താവിന്റെ ഭാഗത്തു നിന്നുള്ള പിഴവാണെന്നുമാണ് കമ്പനി നല്‍കിയിരിക്കുന്ന വിശദീകരണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement