വയനാട്: കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബന്ധു ആരോപിച്ചു. അധ്യാപകര്‍ വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരന്‍ പറഞ്ഞു. പാമ്പ് കടിച്ചെന്ന് കുട്ടി പറഞ്ഞിട്ടും അധ്യാപകര്‍ കൂട്ടാക്കിയില്ല. അവര്‍ ഓഫീസ് റൂമില്‍ കൊണ്ടുപോയി പച്ചവെള്ളം ഒഴിച്ചു തിരുമ്മുകയായിരുന്നു. ഞങ്ങള്‍ക്ക് കുട്ടിയെ ഇവര്‍ തിരിച്ചുതരുമോ..? പൊട്ടിത്തറിച്ച് ബന്ധു ചോദിക്കുന്നു. വിദ്യാര്‍ഥിനി സര്‍ക്കാര്‍ സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ചതില്‍ പ്രതിഷേധം ശക്തമാക്കി നാട്ടുകാരും വിദ്യാര്‍ഥികളും. ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും സംഘടിച്ചതോടെ സ്കൂളില്‍ സംഘര്‍ഷാവസ്ഥ. അധ്യാപകര്‍ക്കുനേരെ കയ്യേറ്റമുണ്ടായി. സ്കൂളിന്‍റെ വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമം.
കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നു. ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സര്‍വജന സ്കൂളിലെ അധ്യാപകന്‍ സജിനെ സസ്പെന്‍ഷന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നടപടി. സ്കൂളിലെത്തിയ ഡിഇഒയ്ക്കെതിരെ നാട്ടുകാരും വിദ്യാര്‍ഥികളും പ്രതിഷേധിക്കുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon