കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കലിൽ സർക്കാരിന് തിരിച്ചടി. പാലം പൊളിച്ചുപണിയും മുൻപ് ഭാരപരിശോധന നടത്തി സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മൂന്നുമാസത്തിനകം പരിശോധന നടത്തണം. പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എസ് കമ്പനി ഭാരപരിശോധനയുടെ ചെലവ് മുഴുവൻ വഹിക്കണമെന്നും പരിശോധന നടത്താൻ ഏത് കമ്പനി വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹർജികളാണ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നത്. ഈ ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം. വിദഗ്ധ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാൻ തീരുമാനിച്ചതെന്നും ഭാരപരിശോധന നടത്താനാവാത്ത തരത്തിൽ മേൽപ്പാലത്തിൽ വിള്ളലുകളുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon