ഹൈദരാബാദ് : തെലങ്കാന രാഷ്ട്രസമിതി എം.എല്‍.എയുടെ പൗരത്വം കേന്ദ്രആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വെമുലവാഡ എം.എല്‍.എ രമേശ് ചിന്നാമനേനിയുടെ പൗരത്വമാണ് ഇയാള്‍ ജര്‍മന്‍ പൗരനാണെന്ന് കണ്ടെത്തി റദ്ദാക്കിയിരിക്കുന്നത്. ചിന്നാമനേനി രമേശ് ജര്‍മ്മന്‍ പൗരനാണെന്നും ചട്ടലംഘനം നടത്തിയാണ് ഇന്ത്യന്‍ പൗരത്വം നേടിയെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. മൂന്ന് തവണ വെമുലവാഡ മണ്ഡലത്തെ പ്രതിനിധീകരിച്ച് രമേശ് നിയമസഭയിലെത്തിയിട്ടുണ്ട്.
ചട്ടലംഘനം ഉന്നയിച്ച് രമേശിനെതിരെ മത്സരിച്ച ആദി ശ്രീനിവാസ് എന്ന പ്രാദേശിക നേതാവ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1990ല്‍ ജര്‍മനിയിലെത്തിയ രമേശ് 1993ല്‍ ജര്‍മന്‍ പൗരത്വം നേടിയിരുന്നു. എന്നാല്‍ 2008ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കുകയും ചെയ്തു. 2009ലാണ് അദ്ദേഹം ആദ്യമായി ജനവിധി തേടുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon