തിരുവനന്തപുരം: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. ഷഹല ഷെറിന് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും വീഴ്ചയുണ്ടായെന്നും സമിതി കണ്ടെത്തി. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടു.
സര്‍വജന വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്(10) ക്ലാസ്മുറിക്കുള്ളിലെ മാളത്തില്നിന്നു പാമ്പിന്റെ കടിയേറ്റു മരിക്കാന്‍ കാരണമായത് വിദ്യാലയ അധികൃതരുടെ അനാസ്ഥയായിരുന്നു. പാമ്പ് കടിച്ചതാണെന്ന സംശയം സഹപാഠികള്‍ അറിയിച്ചിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ വൈകി. പിതാവ് എത്തിയതിനുശേഷമാണ് ഷഹലയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
സംഭവത്തിൽ ഷിജിൻ എന്ന അധ്യാപകനെ വയനാട് ഡിഡിഇ സസ്പെൻഡ് ചെയ്തു. സ്കൂളിലെ മറ്റ് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇതിനിടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഡിഡിഇയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുല്ല അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon