പാലക്കാട്: അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപക് പിടിയിൽ. അട്ടപ്പാടി ആനക്കട്ടിക്ക് സമീപമുള്ള തൂവപ്പതി മാങ്കര വനമേഖലയിൽ നിന്ന് തമിഴ്നാട് ടാസ്ക് ഫോഴ്സാണ് പിടികൂടിയത്. ചത്തീസ്ഗഡുകാരനായ ദിപക്കിനൊപ്പം ഒരു വനിതാ മാവോയിസ്റ്റും പിടിയിലായെന്നാണ് സൂചന.
കഴിഞ്ഞമാസം 29ന് അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി വനത്തിലെ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപെട്ട ദീപക് തമിഴ്നാട് വഴി രക്ഷപെടാനായിരുന്നു നീക്കം. അട്ടപ്പാടിയിൽ ഉൾപ്പെടെ കേരളത്തിലെ മാവോയിസ്റ്റ് ദളങ്ങളിൽ ആയുധ പരിശീലനം നടത്തി. ദീപക്കിനെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കിയെന്നാണ് വിവരം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon