തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഓഫീസർ സ്നേഹിൽകുമാർ സിംഗ് തദ്ദേശമന്ത്രി എ സി മൊയ്തീനുമായി ഇന്ന് ചർച്ച നടത്തും. നിയമസഭയിൽ 11 മണിക്കാണ് ചർച്ച. ചീഫ് സെക്രട്ടറി ടോം ജോസും യോഗത്തിൽ പങ്കെടുക്കും.
ഫ്ലാറ്റുകൾ പൊളിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. തുടർ നടപടികളും ചർച്ച ചെയ്യും. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon