തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ശബരിമല യുവതീ പ്രവേശന വിധി യോഗത്തില്‍ പ്രധാന ചർച്ചയാകും. യുവതീ പ്രവേശന വിഷയത്തിൽ നിലപാടിൽ നിന്ന് സിപിഎം പുറകോട്ട് പോയ സാഹചര്യത്തിൽ സിപിഐ നിലപാട് എന്താകുമെന്നത് പ്രസക്തമാകും.
മഞ്ചിക്കണ്ടി വനത്തിലുണ്ടായ മാവോസിറ്റ് വേട്ടയും സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്‌തേക്കും. ഇത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന നിലപാടായിരുന്നു സിപിഐക്ക് ഉണ്ടായിരുന്നത്. സിപിഎമ്മിനേയും സർക്കാരിനെയും പ്രതികൂട്ടിൽ നിർത്തുന്ന നിലപാട് സിപിഐ ആവർത്തിക്കുമോ എന്നതും സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചേക്കും. വിദ്യാർത്ഥികളെ യുഎപിഎ ചുമത്തിയതും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
ശബരിമല വിഷയത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് വിധിവന്ന ദിവസം കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. നിയമസഭയുടെ ചരിത്രത്തത്തെ കുറിച്ച് തയ്യാറാക്കിയ പ്രൊമോ വീഡിയോയിൽ നിന്നും സി അച്യുതമോനോനെ ഒഴിവാക്കിയതും ചർച്ച ചെയ്യും. സിഎച്ച് മുഹമ്മദ് കോയയെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon