ലക്നോ: പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലെ കൊലപാതകത്തില്‍ സമ്പൂര്‍ണമായ അന്വേഷണം നടത്തണമെന്ന്ബിഎസ്പി നേതാവ് മായാവതി. പൗരത്വ പ്രക്ഷോഭത്തില്‍ ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നിട്ടുള്ളത്.
‘സി.എ.എ , എന്‍.ആര്‍.സി വിരുദ്ധ സമരത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് യു.പിയിലാണ്’ മായാവതി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഏകദേശം 17 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ഗവണ്‍മെന്റ് ഈ കൊലപാതകത്തെകുറിച്ച് സൂക്ഷമ അന്വേഷണം നടത്തണമെന്നും നിരപരാധികളായ ആളുകളുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടു വരണമെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon