ads

banner

Saturday, 28 December 2019

author photo

തിരുവനന്തപുരം: കോണ്‍ഗ്രസ് രാജ്യത്തുള്ള കാലത്തോളം പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മഹാറാലിയെ അഭിസംബോധന ചെയ്യവെയാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുകയും ദേശീയ പൗരത്വ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്ന് ചിദംബരം പറഞ്ഞു.

ആവശ്യം അംഗീകരിക്കപ്പെടുന്നതുവരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരും. പൗരത്വ നിയമ ഭേദഗതി എല്ലാതരത്തിലും ഭരണഘടനാ വിരുദ്ധമാണ്. സുപ്രീം കോടതി നിയമ ഭേദഗതി റദ്ദാക്കുമെന്നാണ് തന്റെ പ്രതീക്ഷ. ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ അവര്‍ ഭരണഘടനതന്നെ ഭേദഗതി ചെയ്യും. നിലവില്‍ അങ്ങനെ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പിന്‍വാതിലിലൂടെ നീക്കം നടത്തി ഭരണഘടന ഭേദഗതി ചെയ്യാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഭരണഘടനാ വിരുദ്ധവും യുക്തി രഹിതവുമാണെന്നും അദ്ദേഹം പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement