കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തില്‍ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തിനെതിരെ കിയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു. കണ്ണൂര്‍ വിമാനത്താവളം സ്വകാര്യമേഖലയിലാണ്. സര്‍ക്കാരിനുള്ളത് 35 ശതമാനം ഓഹരികള്‍ മാത്രമേയുള്ളൂ.
സാഹചര്യത്തില്‍ സിഎജി ഓഡിറ്റ് നടത്തേണ്ടതില്ലെന്നാണ് കിയാലിന്‍റെ ഹര്‍ജിയില്‍ പറയുന്നത്. കിയാലില്‍ സിഎജി ഓഡിറ്റ് നടത്തിയില്ലെങ്കില്‍ മന്ത്രിമാര്‍ അടക്കം കിയാല്‍ ഡയറക്ടര്‍ ബോര്‍ഡിലുള്ളവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon