ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊന്ന വിവരം പുറത്തുവന്നത്തോടെ പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. തെലുങ്കാനയില്‍ ഇത് രണ്ടാം തവണയാണ് സമാനമായ സംഭവം നടക്കുന്നത്. 2008 രണ്ട് പെണ്‍ കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെയാണ് അന്ന് പൊലീസ് വെടി വെച്ചു കൊന്നത്. ഏറ്റുമുട്ടലില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നാണ് കരുതപ്പെടുന്നത്. അന്നത്തെ കേസ് അന്വേഷത്തിന് നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ സൈബറാബാദ് കമ്മീഷണർ വി പി സജ്ജനാര്‍ ആണ് എന്നതും ശ്രദ്ധേയമാണ്. വി പി സജ്ജനാര്‍ വാറംഗൽ എസ്പി ആയിരിക്കെയാണ് ആസിഡ് ആക്രമണത്തിലെ പ്രതികളെ വെടിവെച്ച് കൊന്നത് .
26കാരി കൊല്ലപ്പെട്ടതിന് ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന്ധ്രയില്‍ പ്രതികള്‍ക്കെതിരെ ജനരോഷം ആളി കത്തുകയായിരുന്നു. ക്രൂരമായ കൊലപാതകം നടന്ന അതേ സ്ഥലത്ത് വെച്ച് തന്നെയാണ് ഇന്ന് പ്രതികള്‍ കൊല്ലപ്പെട്ടത്. 2008 ലും കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വെടി വെപ്പില്‍ പ്രതികള്‍ കൊല്ലപ്പെടുകയും ആയിരുന്നു എന്നായിരുന്നു അന്നും ഇന്നും പൊലീസിന്‍റെ ഭാഷ്യം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon