ലക്നൗ : ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അതിരുവിടുകയാണെന്ന് മുന്‍ മുഖ്യമന്ത്രി മായാവതി. യുപിയിലെ സര്‍ക്കാര്‍ ഉറങ്ങുകയാണോ എന്നാണ് സംശയം. ഹൈദരാബാദിലെ പൊലീസ് നടപടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുപി പൊലീസും പ്രവര്‍ത്തിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.
അതേസമയം, ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു പെണ്‍കുട്ടി കൊല്ലപ്പെട്ട അതേ സ്ഥലത്ത് തെളിവെടുക്കാനെത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇതെത്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പൊലീസുകാരിലൊരാളുടെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം.
ഡോക്ടര്‍ കൊല്ലപ്പെട്ട അതേ സ്ഥലത്താണ് പ്രതികളും കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നവംബര്‍ 27 നായിരുന്നു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവമുണ്ടായത് . രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കേടായ സ്കൂട്ടര്‍ ശരിയാക്കാന്‍ എന്ന വ്യാജേന എത്തിയ നാല്പേരാണ് തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ചത്. പിന്നീട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു മൃതദേഹം കത്തിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon