തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണിന്റെ മരണ കാരണം തലക്ക് പുറകിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവിന് കാരണം തലയിടിച്ച് വീണതോ തലയില്‍ പിടിച്ച് തള്ളിയിട്ടതോ ആകാമെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
തിരുവനന്തപുരം കുറവന്‍കോണത്തെ ഫ്‌ലാറ്റിലെ അടുക്കളയില്‍ ഇന്നലെയാണ് ജാഗിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഫോറന്‍സിക് വിദഗ്ധരും ഫ്‌ലാറ്റിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
ജാഗിയ്‌ക്കൊപ്പം അമ്മ മാത്രമാണ് താമസിച്ചത്. ഫ്‌ലാറ്റില്‍ ആരുമായി ജാഗിയ്ക്ക് അടുപ്പം ഉണ്ടായിരുന്നില്ല. മോഡലിംഗ് രംഗത്ത് സജീവമായ ജാഗി ജോണ്‍, പാചക കുറിപ്പുകളിലൂടെയും വിഡിയോകളിലൂടെയും പ്രശസ്തയാണ്.
This post have 0 komentar
EmoticonEmoticon