മുംബൈ : മഹാരാഷ്ട്രയില്‍ സിടിസ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായത് മലയാളിയെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശിയെയാണ് യുവതിയുടെ പരാതിയെതുടര്‍ന്ന് ഉല്ലാസ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം. ഇവിടെയുള്ള സര്‍വ്വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായത് ജെയിംസ് തോമസ്.
സി.ടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon