കൊല്ലം: മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുൻപാണ് കേസ് സിബിഐ ഏറ്റെടുത്തത്. തമിഴ്‌നാട് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സിബിഐക്ക് കൈമാറി. ഫാത്തിമയുടേത് അസ്വാഭാവിക മരണമാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയരായ അധ്യാപകർക്കെതിരെ തെളിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ സിബിഐ വിശദമായി അന്വേഷിക്കും. ഫാത്തിമയുടെ മരണത്തിന്മേലുള്ള അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഈയാഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. സുപ്രിംകോടതി അഭിഭാഷക ഇന്ദിര ജയ്‌സിംഗ് കേസിൽ ഹാജരാകുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon