ads

banner

Tuesday, 31 December 2019

author photo

ന്യൂഡൽഹി: ദേശീയ പൗരത്വ, ജനസംഖ്യാ രജിസ്റ്ററുകളെ രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപിക്ക് ആര്‍എസ്എസ് നിര്‍ദേശം. പ്രതിഷേധങ്ങളെ ദേശീയതയ്ക്ക് എതിരായ നീക്കമായി തുറന്നുകാട്ടുന്ന വിധത്തില്‍ പ്രചാരണം ശക്തമാക്കാനാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങളെ രാഷ്ട്രീയ ആയുധമാക്കാന്‍ സാധിച്ചാല്‍ വലിയ നേട്ടങ്ങള്‍ രാജ്യമാകെയുണ്ടാകുമെന്നാണ് ആര്‍എസ്എസ് പക്ഷം.

ഘടകക്ഷികള്‍ ഉയര്‍ത്തുന്ന എതിരഭിപ്രായങ്ങളെപ്പോലും അവഗണിക്കുന്ന നിലപാട് സ്വീകരിച്ച് അടിയുറച്ച് നില്‍ക്കാനാണ് പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ള ആര്‍എസ്എസ് നിര്‍ദേശം. ഏക സിവില്‍കോഡ് അടക്കമുള്ള പ്രഖ്യാപിത അജണ്ടകള്‍ നടപ്പാക്കുന്നതുമായി വിഷയത്തെ ബന്ധിപ്പിക്കാനാവുന്നതുകൊണ്ട് വലിയ രാഷ്ട്രീയ നേട്ടം ഇതുവഴി ലഭിക്കുമെന്നാണ് ആര്‍എസ്എസ് നിലപാടെടുത്തിരിക്കുന്നത്. സംഘടനാ സെക്രട്ടറി വഴി ബിജെപി അധ്യക്ഷനെ കഴിഞ്ഞ ആഴ്ച നിലപാട് അറിയിച്ചു.

പ്രാദേശിക തലത്തില്‍ വിഷയത്തില്‍ അനുകൂല നിലപാടുള്ള വ്യത്യസ്ത പാര്‍ട്ടികളിലുള്ളവരെ ഉള്‍പ്പെടുത്തി അനുഭാവി കൂട്ടായ്മകള്‍ ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുക്കുന്ന റാലികള്‍ പാര്‍ട്ടി സംഘടിപ്പിക്കും. ഉത്തര്‍പ്രദേശിലും പശ്ചിമ ബംഗാളിലും മാത്രം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആറ് വീതം റാലികളാകും സംഘടിപ്പിക്കുക. ദക്ഷിണേന്ത്യയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും റാലികള്‍ ഉണ്ടാകും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement