പറവൂർ: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് ഉപദേശം തേടിയത്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താതെ കുറ്റപത്രം പൂർണമാകില്ലെന്ന് ക്രൈംബ്രാഞ്ച്. കുറ്റപത്രം വിഭജിച്ച് സമർപ്പിക്കുന്നതിനെ കുറിച്ചാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. കേസിൽ തുടരന്വേഷണം നടത്താൻ കോടതിയോട് അനുമതി തേടുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പങ്ക് തെളിയിക്കുന്നതിനാണ് തുടരന്വേഷണം. കേസിൽ നിലവിൽ ഉദ്യോഗസ്ഥർ സാക്ഷിപ്പട്ടികയിലാണ് ഉള്ളത്. ആകെ 52 പ്രതികളാണ് കേസിലുള്ളത്.
കഴിഞ്ഞ ദിവസം പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടം നടന്ന് മൂന്ന് വർഷം പിന്നിട്ടതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിനെ തുടർന്ന് കമ്മീഷൻ വിമർശനം നേരിട്ടിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon