ബഗ്ദാദ്: സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ അമേരിക്കക്ക് നേരെ ശക്തമായി തിരിച്ചടിച്ച് ഇറാൻ. ഇറാഖിലെ അമേരിക്കയുടെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി.
അല്‍ അസദ് വ്യോമ കേന്ദ്രത്തിലും ഇര്‍ബില്‍ സൈനിക കേന്ദ്രത്തിലുമാണ് ഇറാന്‍റെ റോക്കറ്റുകള്‍ പതിച്ചത്. ഒരേസമയത്താണ് വടക്കന്‍ ഇറാഖിലെയും പടിഞ്ഞാറന്‍ ഇറാഖിലെയും സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണങ്ങള്‍ നടന്നത്.
അല്‍ അസദില്‍ മാത്രം 13 മിസൈലുകള്‍ പതിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ഇറാഖിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ് അല്‍ അസദ് വ്യോമകേന്ദ്രം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon