ads

banner

Friday 3 January 2020

author photo

ബാഗ്ദാദ്: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇല്ലാതായത് അമേരിക്കയുടെ പേടിസ്വപ്നമായ ഷാഡോ കമാന്‍ഡര്‍. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ രഹസ്യസേനാ വിഭാഗം തലവന്‍ ജനറല്‍ ഖാസിം സുലൈമാനിക്ക് ജെയിംസ് ബോണ്ട്, ഷാഡോ കമാന്‍ഡര്‍ നല്‍കിയതും അമേരിക്കന്‍ രഹസ്യ ഏജന്‍സിയായ സിഐഎ ആണ്.

പശ്ചിമേഷ്യയിലെ ഏറ്റവും ശക്തനായ പട്ടാളമേധാവിയാണ് കൊല്ലപ്പെട്ട ഖാസിം സൊലൈമാനി. ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവുമായിരുന്നു സൊലൈമാനി. അതേസമയം, മേഖലയിലെ സമാധാനത്തിന് ഭീഷണിയായ ഭീകരനായിട്ടാണ് അമേരിക്കയും സഖ്യകക്ഷികളും ഖാസിം സൊലൈമാനിയെ കണക്കാക്കുന്നത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന നേതാവാണ് ഖാസിം സൊലൈമാനി. വിദേശത്തുള്‍പ്പെടെ രഹസ്യദൗത്യങ്ങള്‍ നടത്തുന്ന ഖുദ്‌സ് സേനയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം ഹിസ്ബുല്ല, ഹമാസ്, ഹൂതി, എന്നീ ഷിയാ സംഘടനകളുടെ പ്രധാന പിന്‍ബലമായിരുന്നു. മേഖലയില്‍ ഇറാന്റെ പങ്കാളിയായ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് നിര്‍ണായക സഹായം നല്‍കി. 2014-15 കാലത്ത് ഭീകരസംഘടനയായ ഐഎസിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നതും ഖാസിം സൊലൈമാനി തന്നെ.

1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തോട് അനുബന്ധിച്ചാണ് സൊലൈമാനി തന്റെ സൈനിക ജീവിതം ആരംഭിക്കുന്നത്. യുദ്ധകാലത്ത് 41-ാം ഡിവിഷന്റെ കമാന്‍ഡറായിരുന്നു. 1998 ല്‍ രഹസ്യസേനയായ ഖുദ്‌സ് ഫോഴ്‌സിലെത്തി. നിഗൂഢമായി പ്രവര്‍ത്തിക്കുന്ന ഖുദ്‌സ് ഫോഴ്‌സിനെ ഭീകരസംഘടനയായാണ് അമേരിക്കയും സഖ്യകക്ഷികളും കണക്കാക്കുന്നത്. നേരത്തെയും പല തവണ ഖാസിം സൊലൈമാനിക്കെതിരെ വധശ്രമങ്ങളുണ്ടായിരുന്നു. പലപ്പോഴും കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങളും പ്രചരിച്ചു. ഇസ്രയേലി, അറബ് ചാരസംഘടനകളാണ് സൊലൈമാനിയെ വധിക്കാന്‍ ലക്ഷ്യമിട്ടത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement