കൊച്ചി: നടി മഞ്ജു വാര്യര്‍ക്ക് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. ചതുർമുഖം എന്ന സിനിണയുടെ ചിത്രണത്തിനിടെയാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ കാല്‍ വഴുതി പോയതാണ് വീഴാന്‍ കാരണമെന്നാണ് വിവരം.
കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജുവിനു വിശ്രമം നല്‍കിയിരിക്കുകയാണ്. മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്നും അണിയറ വൃത്തങ്ങള്‍ അറിയിച്ചു.
നവാഗതരായ രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon