കോട്ടക്കല്‍: ചങ്കുവെട്ടി കോഴിച്ചെനയില്‍ പത്രവുമായി പോവുകയായിരുന്ന കാര്‍ ബസുകള്‍ക്കിടയില്‍പെട്ട് രണ്ടു യുവാക്കൾ മരിച്ചു. കാര്‍ യാത്രികരായ ഗുരുവായൂര്‍ ഇരിങ്ങാവൂര്‍ സ്വദേശി ഇര്‍ഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മേലേ കോഴിച്ചെന പള്ളിക്കു സമീപമായിരുന്നു അപകടം.
പത്രവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാര്‍. ദീര്‍ഘദൂര യാത്രാ ബസിനെ മറികടക്കുന്നതിനിടെ കാര്‍ എതിര്‍വശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്‍റെ ഇടയില്‍ അകപ്പെടുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. ഒരാള്‍ തല്‍ക്ഷണം മരിച്ചു.
മൃതദേഹം അല്‍മാസ് ആശുപത്രി മോര്‍ച്ചറിയില്‍. കല്‍പ്പകഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon